
ചക്ക പ്രദർശനത്തിന് വ്യാഴാഴ്ച ഗാന്ധിഗൃഹം വേദിയായി. ചക്കകൊണ്ടുള്ള ജാം, അവൽ, പായസം, ഉണ്ണിയപ്പം, കുറുക്ക്, മുത്താറി മിക്സ്, അച്ചാർ, ചിപ്സ്, ബിസ്‌ക്കറ്റ്, ഉപ്പേരി എന്നിവയൊക്കെ പ്രദർശനത്തിൽ ശ്രദ്ധപിടിച്ചുപറ്റി. ചക്ക പാഴാക്കാനുള്ളതല്ല എന്ന് സന്ദേശം നൽകാനും ജങ്ക് ഫുഡുകൾ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കാനുമാണ് സർവോദയമണ്ഡലവും ജിതിനം പൈതൃകമ്യൂസിയവും ചേർന്ന് മേള സംഘടിപ്പിച്ചത്. ചക്ക ആരോഗ്യകരമായ ഭക്ഷണമാണെന്ന് തെളിയിക്കുന്ന പത്രറിപ്പോർട്ടുകൾ, ഫോട്ടോകൾ തുടങ്ങിയവയും പ്രദർശനത്തിലുണ്ട്. വിവിധതരം ചക്കകളും പ്രദർശിപ്പിച്ചിരുന്നു. താത്പര്യമുള്ളവർക്ക് ഉത്പന്നങ്ങൾ വാങ്ങാനും അവസരമുണ്ട്. പ്രദർശനം വെള്ളിയാഴ്ച സമാപിക്കും