
വിദ്യാർഥികളുടെ പ്രഥമ കലാപ്രദർശനം അക്കാദമി ആർട്ട് ഗാലറിയിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.
കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന പ്രദർശനത്തിന്റെ ഭാഗമായി യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർഥികളുടെ പ്രഥമ കലാപ്രദർശനമാണ് സങ്കടിപികുന്നത്.
104 പേരുടെ 166 കലാസൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. പുരസ്കാര ജേതാക്കളായ വിദ്യാർഥികളുടെ കലാസൃഷ്ടിയും പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്. വാട്ടർ കളർ, ഓയിൽ പെയിന്റിങ്, അക്രിലിക് ചിത്രങ്ങൾ, മെഴുകുകൊണ്ടുള്ള രൂപങ്ങൾ തുടങ്ങിയവ പ്രദർശനത്തിലുണ്ട്. പ്രകൃതിദൃശ്യങ്ങൾ, പോർട്രെയിറ്റുകൾ എന്നിവയാണ് ചിത്രങ്ങളിലേറെയും.കലാപ്രദർശനം 28-ന് വരെ നടക്കുന്നതാണ്.
അക്കാദമി ചെയർപേഴ്‌സൺ മുരളി ചീരോത്ത് അധ്യക്ഷനായി. സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ, ചിത്രകാരൻ കെ.കെ. മാരാർ, സുനിൽ അശോകപുരം എന്നിവർ സംസാരിച്ചു.