
മലയാളഭാഷാവാരാചരണത്തിന്റെ ഭാഗമായി താമരശ്ശേരി പബ്ലിക് ലൈബ്രറിയിൽ ജിതിനം രാധാകൃഷ്ണൻ ഒരുക്കിയ പ്രദർശനം വൈവിധ്യംകൊണ്ട് ശ്രദ്ധേയമായി. പ്രാചീനകേരളത്തിൽ നിലവിലിരുന്ന അളവുപാത്രങ്ങൾ, വിളക്കുകൾ, തിരുവിതാംകൂർ പൊൻപണം ഉൾപ്പെടെയുള്ള നാണയങ്ങൾ, സ്റ്റാമ്പുകൾ, മരത്തിലും ഈയത്തിലും തീർത്ത അച്ചുകൾ, താളിയോലകൾ, ക്യാമറകൾ തുടങ്ങിയവ ഉൾപ്പെട്ട പ്രദർശനമാണ് നടത്തിയത്. പ്രദേശത്തെ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളുൾപ്പെടെ നിരവധിപേർ കാണാനെത്തി. ലൈബ്രറിഹാളിൽ നടന്ന പ്രദർശനം ത...താമരശ്ശേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.കെ. പ്രദീപൻ ഉദ്ഘാടനംചെയ്തു. ലൈബ്രറി പ്രസിഡന്റ് ജോസഫ് മാത്യു അധ്യക്ഷനായി. സെക്രട്ടറി പി.ആർ. വിനോദ് ജിത...ജിതിനം രാധാകൃഷ്ണനെ പൊന്നാടയണിയിച്ചു. ഗിരീഷ് തേവള്ളി, നാരായണൻ അവിടനല്ലൂർ, ടി.കെ. വത്സലകുമാരി, പി.വി. ദേവരാജൻ എന്നിവർ സംസാരിച്ചു.