
റോഡപകടങ്ങളെ മുൻനിർത്തി മുൻകരുതലുകൾ സ്വീകരിക്കാനും ശാസ്ത്രീയമായും വേഗത്തിലും രക്ഷാപ്രവർത്തനം നടത്താനും ജില്ലാ ഫയർ ആൻഡ് റെസ്ക്യുവിഭാഗം റോഡ് സുരക്ഷാ ജാഗ്രതാ ടീം രൂപവത്കരിച്ചു. റീജണൽ ഫയർ ഓഫീസർ ടി. രജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഫയർ ഓഫീസർ കെ.എം. അഷ്‌റഫലി അധ്യക്ഷത വഹിച്ചു. എ.എം.വി.ഐ. രാജീവൻ നന്മണ്ട റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസെടുത്തു. മിംസ് എമർജൻസി മെഡിസിൻ കോ-ഓർഡിനേറ്റർ മുനീർ പ്രാഥമിക ശുശ്രൂഷാ പരിശീലന ക്ലാസെടുത്തു. വെള്ളിമാടുകുന്ന് സ്റ്റേഷൻ ഓഫീസർ കെ.പി. ബാബുരാജ്, കോഴിക്കോട് ബീച്ച് സ്റ്റേഷൻ ഓഫീസർ ടി.സതീഷ്, മിംസ് ആശുപത്രി സി.ഇ.ഒ. ലുക്മാൻ, സിവിൽ ഡിഫൻസ് വൊളന്റിയർ സ്നേഹപ്രഭ എന്നിവർ സംസാരിച്ചു.