ലോകനാർകാവില് പിൽഗ്രിമേജ് ടൂറിസ്റ്റ് കേന്ദ്രത്തിന്റെ നിർമാണ പ്രവർത്തികൾ അവസാന ഘട്ടത്തിലാണ്

28 Jul 2023

News
ലോകനാർകാവില്  പിൽഗ്രിമേജ് ടൂറിസ്റ്റ് കേന്ദ്രത്തിന്റെ നിർമാണ പ്രവർത്തികൾ  അവസാന ഘട്ടത്തിലാണ്

ലോകനാർകാവിനു വടക്കെ മലബാറിന്റെ പിൽഗ്രിമേജ് ടൂറിസം ഭൂപടത്തിൽ സ്ഥാനം ഉറപ്പിച്ചതാണ്. അതിനോടനുബന്ധിച്ച 4.50 കോടി രൂപ ചെലവിൽ നിർമിക്കപ്പെടുന്ന പിൽഗ്രിമേജ് ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പ്രവൃത്തി അവസാന ഘട്ടത്തിലാണ്.  ആധുനിക സൗകര്യങ്ങളോടെ തീർഥാടകരുടെ താമസത്തിനുള്ള കെട്ടിട നിർമാണ പ്രവൃത്തി 95 % പൂർത്തിയായതായി അവലോകന യോഗം വിലയിരുത്തി.  ഒരേ സമയം 14 കുടുംബങ്ങൾക്ക് താമസിക്കാനുള്ള സൗകര്യമാണുള്ളത്.

എസി മുറികൾ, ഡോർമിറ്ററി, ശുചിമുറി സൗകര്യങ്ങൾ ഉൾപ്പെടുന്നു. കളരി പരിശീലനത്തിന് പരമ്പരാഗത രീതിയിലുള്ള കളരിയും മനോഹരമായ മുറ്റവും ചുറ്റുമതിലും പണിതിട്ടുണ്ട്. കരാർ കലാവധി തീരാൻ 7 മാസം ബാക്കിയുണ്ട്. അതിന് മുൻപേ യുഎൽസിസിഎസ് പണി പൂർത്തിയാക്കും. കിഫ്ബി മുഖേന കെഐഐഡിസി നടപ്പാക്കുന്ന 3.78 കോടി രൂപയുടെ പ്രവൃത്തികളിൽ 75% പൂർത്തീകരിച്ചു. ഊട്ടുപുരയുടെ നിർമാണം ഓഗസ്റ്റിൽ പൂർത്തിയാകും. കളരി മ്യൂസിയത്തിന്റെ പ്രവൃത്തി ഉടൻ ആരംഭിക്കും. പയംകുറ്റിമലയിലെ കുടിവെള്ളത്തിന് കുഴൽ കിണർ നിർമിക്കാൻ പദ്ധതി സമർപ്പിക്കാനും തീരുമാനമായി. മണ്ഡലത്തിലെ ടൂറിസം പദ്ധതികളുടെ അവലോകന യോഗം ചേർന്നു.

കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ടൂറിസം ജോയിന്റ് ഡയറക്ടർ ഗിരീഷ്കുമാർ, ഡപ്യൂട്ടി ഡയറക്ടർ കെ.എസ്.ഷൈൻ, വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിജുള, കെഐഐഡിസി ജനറൽ മാനേജർ ...കെ.എസ്.ശോഭ, യുഎൽസിസിഎസ് ഡയറക്ടർ പത്മനാഭൻ, ലോകനാർകാവ് ട്രസ്റ്റ് ബോർഡ് പ്രതിനിധികൾ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, എൻജിനീയർമാർ എന്നിവർ പങ്കെടുത്തു.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit