
പഴയ കോർപ്പറേഷൻ ഓഫീസ് കെട്ടിടത്തിന്റെ സമഗ്ര സംരക്ഷണപ്രവൃത്തികളുടെ ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. ചരിത്രവിദ്യാർഥികൾക്ക് സത്യസന്ധമായി ചരിത്രം പഠിക്കാനുള്ള അവസരം ഒരുക്കേണ്ടത് എല്ലാവരുടെയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു.
കെട്ടിടത്തിന്റെ പ്രാധാന്യവും ചരിത്രവും കണക്കിലെടുത്താണ് പുരാവസ്തുവകുപ്പ് ഈ കെട്ടിടത്തെ സംരക്ഷിതപട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. സമഗ്രസംരക്ഷണത്തിനുള്ള പദ്ധതി വകുപ്പിലെ ഘടനാസംരക്ഷണവിഭാഗമാണ് തയ്യാറാക്കിയത്.
മന്ത്രി. മേയർ ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷയായി. പുരാവസ്തുവകുപ്പ് ഡയറക്ടർ ഇ. ദിനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, കോർപ്പറേഷൻ സ്ഥിരംസമിതി അംഗങ്ങളായ ഒ.പി. ഷിജിന, പി. ദിവാകരൻ, പി.സി. രാജൻ, കൃഷ്ണകുമാരി, പി.കെ. നാസർ, സി. രേഖ, കൗൺസിലർമാർ, അഡീഷണൽ സെക്രട്ടറി സോമസുന്ദരൻ എന്നിവർ സംസാരിച്ചു.