
ചെറുവാടി ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ചെറുവാടി കടവിൽ സംഘടിപ്പിച്ച ചാലിയാർ ജലോത്സവം ആവേശക്കാഴ്ചയായി. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 15 ടീമുകൾ തുഴയാനെത്തി. മത്സരം കാണാൻ ചാലിയാറിന്റെ ഇരു കരകളിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറു കണക്കിന് ആളുകൾ എത്തി. ഘോഷയാത്രയും ബൈക്ക് സ്റ്റണ്ടിങ്, ബൈക്ക് റെയ്സ് എന്നിവയും പരിപാടിക്ക് മാറ്റ് കൂട്ടി. മലപ്പുറം ജില്ലയിലെ മൈത്രി വെട്ടുപാറ ഒന്നാം സ്ഥാനവും സികെടിയു ചെറുവാടി രണ്ടാം സ്ഥാനവും നേടി. ബാൻഡ് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ചെറുവാടിയിൽ നിന്ന് കടവിലേക്ക് ഘോഷയാത്ര നടത്തി. ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.ഷംലൂലത്ത് മുഖ്യാതിഥിയായി. ജനകീയ കൂട്ടായ്മ കൺവീനർ മുജീബ് തലവണ്ണ ആധ്യക്ഷ്യം വഹിച്ചു....ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.പി.ജമീല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി...ജനകീയ കൂട്ടായ്മ പ്രസിഡന്റ് റഹീം കണിച്ചാടി, സെക്രട്ടറി നൗഷാദ് വേക്കാട്ട്,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.ടി.റിയാസ്, ആയിഷ ചേലപ്പുറത്ത്, അഷ്റഫ് കൊളക്കാടൻ, ഗുലാം ഹുസൈൻ കൊളക്കാടൻ, സി.ടി.അഹമ്മദ് കുട്ടി,ഇ.കെ.റാഷിദ് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനത്തിൽ വിജിലൻസ് ഡിവൈഎസ്പി സുനിൽ കുമാർ ട്രോഫി സമ്മാനിച്ചു. ഡിജിറ്റൽ തംബോല ,ഗാനമേള, ഡിജെ നൈറ്റ് എന്നിവയും നടത്തി....