
കോഴിക്കോട്ടെ വീട്ടമ്മമാരുടെ കൂട്ടായ്മയായ 'സ്നേഹവർണങ്ങൾ' ചിത്രപ്രദർശനം ഒരുക്കി . 101 പേരുടെ ചിത്രങ്ങളായിരുന്നു പ്രതീക്ഷിച്ചതു , പക്ഷെ പരിപാടിയുടെ നന്മ തിരിച്ചറിഞ്ഞ, 121 ചിത്രകാരികൾ പങ്കെടുത്തു . നന്മയുടെ നിറങ്ങൾ ചാലിച്ച ഈ ചിത്രങ്ങൾ വിറ്റുകിട്ടുന്ന വരുമാനംകൊണ്ട് കാൻസർ രോഗികളായ കുട്ടികൾക്ക് പഠനത്തിന് സ്കോളർഷിപ് നൽകുക എന്ന ലക്ഷ്യമാണ് ചിത്രപ്രദര്ശനത്തിലൂടെ ലക്ഷ്യമാക്കിയിരിക്കുന്നത് .
കോഴിക്കോട് നഗരത്തിലെ 10 വീട്ടമ്മമാർ ചേർന്നു 2013ൽ 'കലയിലൂടെ കരുതൽ' എന്ന ആശയവുമായി ആദ്യ ചിത്രപ്രദർശനം ഒരുക്കി . നല്ല സ്വീകരണമാണ് ഇതിനു ലഭിച്ചിച്ചത് , ആയതിനാൽ അടുത്ത വർഷങ്ങളിലും പ്രദര്ശനവുമായി എത്തി . കലാസൃഷ്ടികൾ വിറ്റുകിട്ടുന്ന പണം കൊണ്ട് ബുദ്ധിമുട്ടുന്ന അനവധി കുട്ടികൾക്ക് താങ്ങാവാൻ അവർക്കു ഇതുമൂലം സാധിച്ചു .