
പട്ടികജാതി വികസന വകുപ്പിൽ പ്രൊമോട്ടർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരും, പ്ലസ് ടു/ തത്തുല്യം വിദ്യാഭ്യാസ യോഗ്യതയുള്ളവരും ആയിരിക്കണം. പ്രായപരിധി 18 മുതൽ 30 വയസ്സ് വരെ.
ഗ്രാമപഞ്ചായത്ത് / മുൻസിപ്പാലിറ്റി/ കോർപറേഷനുകളിലേക്ക് നിയമനത്തിനായി അതാത് തദ്ദേശസ്വയം ഭരണ സ്ഥാപന പരിധിയിലുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഏതെങ്കിലുമൊരു തദ്ദേശസ്വയം ഭരണ സ്ഥാപന പരിധിയിൽ അപേക്ഷകരില്ലെങ്കിൽ മാത്രം സമീപ പ്രദേശത്തെ തദ്ദേശസ്വയം ഭരണ സ്ഥാപന പരിധിയിലുള്ളവരെ നിയമനത്തിനായി പരിഗണിക്കുന്നതാണ്.
നിയമനം തികച്ചും താത്കാലികമായിരിക്കും. നിയമിക്കപ്പെടുന്നവരുടെ സാധാരണ സേവന കാലയളവ് ഒരു വർഷമായിരിക്കും. സേവനം തൃപ്തികരമാണെങ്കിൽ ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് കൂടി സേവനകാലയളവ് ദീർഘിപ്പിക്കുന്നതാണ് . നിയമന കാലയളവിൽ പ്രതിമാസം 10000 രൂപ ഓണറേറിയം ആയി ലഭിക്കുന്നതാണ്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന
സർട്ടിഫിക്കറ്റുകളുടെ പകർപ്പും, റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസർമാർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി 5 / 6 / 2023 .