
കല തച്ചംപൊയിൽ കൂട്ടായ്മ സംഘടിപ്പിക്കുന്ന മുപ്പതാമത് അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് വെള്ളിയാഴ്ച തുടക്കം. താമരശ്ശേരി തച്ചംപൊയിലിലെ ടേബിൾടോപ്പ് ഫ്ളഡ്‌ലിറ്റ് മിനിസ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുന്നത്.
പ്രാഥമികറൗണ്ട് മത്സരങ്ങളും ക്വാർട്ടർ-സെമി ഫൈനലുകളും 11 മുതൽ 17 വരെ രാത്രി ഏഴരയ്ക്കും എട്ടരയ്ക്കുമായി നടക്കും. 19-നാണ് ഫൈനൽ. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. വെള്ളിയാഴ്ച രാത്രി ഏഴിന് ഉദ്ഘാടനവും ഏഴരയോടെ കിക്കോഫും നടക്കും.
ജേതാക്കൾക്ക് പി.സി. അഹമ്മദ്കുട്ടി ഹാജി മെമ്മോറിയൽ എവർറോളിങ് വിന്നേഴ്‌സ് ട്രോഫി, പി.എം. ഷാലിദ് പാലുംമ്മാവൂക്കൽ ട്രോഫി, കാഷ് പ്രൈസ് എന്നിവ വിതരണംചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. പത്രസമ്മേളനത്തിൽ ക്ലബ്ബ് പ്രസിഡന്റ് എ.കെ. ലത്തീഫ് തച്ചംപൊയിൽ, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ എ.കെ. മുഹമ്മദലി, ജനറൽകൺവീനർ പി.സി. ഇസ്മയിൽ, പി.പി. അഷ്‌റഫ്, പി.സി. ജുനൈസ് എന്നിവർ പങ്കെടുത്തു.