
മുക്കം ഫെസ്റ്റിനെ ആവേശക്കടലാക്കി നടി മഞ്ജു വാര്യരും, ‘ആയിഷ’ സിനിമയുടെ അണിയറപ്രവർത്തകരും. ഇരുവഞ്ഞിപ്പുഴയോരത്തെ മഹോത്സവനഗരിയിലെത്തിയ പ്രിയതാരത്തെ ആരാധകർ കരഘോഷത്തോടെ സ്വീകരിച്ചു. ആയിഷ സിനിമയുടെ സംവിധായകൻ ആമിർ പള്ളിക്കൽ, നിർമാതാവ് സഖരിയ മുഹമ്മദ്, തിരക്കഥാകൃത്ത് ആഷിക്, ഷംസുദ്ദീൻ, ബിനീഷ് ചന്ദ്രൻ എന്നിവർക്കൊപ്പമാണ് മഞ്ജു വാരിയർ ഫെസ്റ്റിലെത്തിയത്. സിഗ്നിദേവരാജൻ വരച്ച ഛായാചിത്രം ലിന്റോ ജോസഫ് എം.എൽ.എ. മഞ്ജു വാരിയർക്ക് ഉപഹാരമായിനൽകി.