
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ ബേപ്പൂർ ഉത്തരവാദിത്വ ടൂറിസം ക്ലബ്ബായ യൂത്ത് വെൽഫെയർ മൾട്ടി പർപ്പസ് സൊസൈറ്റി (വൈഇഡബ്ല്യു)യുടെ കീഴിലാണ് അവെഞ്ച്വുറ സർഫിങ് ക്ലബ് എന്ന പേരിൽ സർഫിങ് പരിശീലന കേന്ദ്രം തുടങ്ങിയത്. സംസ്ഥാന വിനോദസഞ്ചാരവകുപ്പിന് കീഴിൽ സാഹസിക ജല ടൂറിസം മേഖലയിൽ ആദ്യമായി ആരംഭിച്ച സർഫിങ് സ്കൂൾ ബേപ്പൂർ ഗോതീശ്വരം ബീച്ചിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. പരിശീലനം ലഭിച്ച 10 യുവാക്കൾ സർഫിങ് സ്കൂളിലുണ്ടാവും.
ചടങ്ങിൽ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് അധ്യക്ഷനായി. ഉത്തരവാദിത്വ ടൂറിസം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ശ്രീകലാ ലക്ഷ്മി റിപ്പോർട്ട് അവതരിപ്പിച്ചു.
കെ കൃഷ്ണകുമാരി, വി അനുഷ, കെ സുരേശൻ, എം ഗിരീഷ്, ടി രാധാഗോപി, കെ എസ് ഷൈൻ, ടി നിഖിൽദാസ്, എം അനൂപ് എന്നിവർ സംസാരിച്ചു. കെ രൂപേഷ് കുമാർ സ്വാഗതവും ബിനു കുര്യാക്കോസ് നന്ദിയും പറഞ്ഞു. പരിപാടിയുടെ മുന്നോടിയായി വടകര കെ പി എം ഗുരിക്കൾ കളരിസംഘത്തിന്റെ അഭ്യാസപ്രകടനവും അരങ്ങേറി.