ബേപ്പൂരിൽ സര്ഫിങ് സ്കൂൾ ആരംഭിക്കുന്നു

19 Nov 2022

News
ബേപ്പൂരിൽ സര്‍ഫിങ്  സ്കൂൾ ആരംഭിക്കുന്നു

സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം മിഷന്റെ സംരംഭമായി ബേപ്പൂരിൽ സര്‍ഫിങ്  സ്കൂൾ ആരംഭിക്കുന്നു. സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള സംസ്ഥാനത്തെ ആദ്യ സര്‍ഫിങ് സ്കൂളായിരിക്കും ഇത്.  ഞായറാഴ്ച ഗോതീശ്വരം ബീച്ചിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും.

ജലോപരിതലത്തിലെ കായികവിനോദമാണ് സർഫിങ്. ഉത്തരവാദിത്ത ടൂറിസം മിഷന്‍ വിദഗ്ധ ഏജന്‍സികളെ ഉപയോഗപ്പെടുത്തി പ്രദേശവാസികളായ 10 യുവാക്കള്‍ക്ക് മൂന്നു മാസത്തെ അടിസ്ഥാന സര്‍ഫിങ് പരിശീലനം നൽകിയിരുന്നു. ഇവര്‍ ഇന്‍റര്‍നാഷനല്‍ സര്‍ട്ടിഫൈഡ് സര്‍ഫ് പരിശീലകരായി സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു.

ഇവരുടെ നേതൃത്വത്തിലുള്ള ടൂറിസം ക്ലബായ യൂത്ത് വെൽഫെയർ മൾട്ടി പർപസ് സൊസൈറ്റിയാണ് സർഫിങ് സ്കൂളിന് മേൽനോട്ടം വഹിക്കുന്നത്. സർഫിങ് സ്കൂൾ ആരംഭിക്കുന്നതോടെ ടൂറിസം മേഖലയിൽ ബേപ്പൂരിന്‍റെ പ്രാധാന്യം വർധിക്കും.ആദ്യമായാണ് സർക്കാർ സംവിധാനങ്ങളുടെ സമ്പൂർണ സഹകരണത്തിലും മേൽനോട്ടത്തിലും പൂർണമായും തദ്ദേശവാസികളുടെ നേതൃത്വത്തിൽ സാഹസിക വിനോദസഞ്ചാരമായ സർഫിങ് പരിശീലനവും ടൂറിസ്റ്റുകൾക്ക് സർഫിങ് നടത്താനുള്ള സൗകര്യവും ഒരുങ്ങുന്നത്.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit