
കോഴിക്കോട് ബീച്ചിലും വെയിൽ കായുന്നതിനുള്ള സൗകര്യം ഒരുങ്ങി. ഇനി വെയിൽ കായാൻ കോവളത്തോ ഗോവയിലോ പോകേണ്ടതില്ല. പഴയ ലയൺസ് പാർക്കിന് പിന്നിലാണ് സ്വകാര്യ സംരംഭകർ സൺബാത്ത് ഒരുക്കുന്നത്. 25 സൺലോൻജറുകളാണ് എത്തിച്ചത്. ശക്തമായ വെയിലുള്ളപ്പോൾ കുടയും നൽകുന്നുണ്ട്. ഒരു മണിക്കൂറിന് 150 രൂപയാണ് ഈടാക്കുന്നത്. വിജയകരമായാൽ കൂടുതൽ സൺലോൻജറുകൾ എത്തിക്കുമെന്ന് കമ്പനി പറയുന്നു.