
പെൺകുട്ടികളുടെ വിവാഹത്തിനും വിദ്യാഭ്യാസത്തിനുമുള്ള സമ്പാദ്യ പദ്ധതിയാണ് പ്രധാനമന്ത്രി സുകന്യ സമൃദ്ധി യോജന
- 10 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടിയുടെ മാതാ പിതാക്കള്‍ക്കോ നിയമപരമായ രക്ഷകര്‍ത്താവിനോ ആണ് എസ്എസ്‌വൈ അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക
- 21 വര്‍ഷത്തേക്കോ അല്ലെങ്കില്‍ പെണ്‍ കുട്ടിയ്ക്ക് 18 വയസ്സ് പൂര്‍ത്തിയാകുന്നത് വരെയോ ആണ് എസ്എസ്‌വൈ അക്കൗണ്ടിന് പ്രാബല്യമുണ്ടാവുക
- നിലവില്‍ 2021 - 22 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ പാദത്തില്‍ 7.6 എന്ന ഉയര്‍ന്ന പലിശ നിരക്കാണ് എസ്എസ്‌വൈയില്‍ വാഗ്ദാനം ചെയ്യുന്നത്
- ഒരു സാമ്പത്തിക വര്‍ഷത്തില്‍ ചുരുങ്ങിയത് 250 രൂപയെങ്കിലും നിക്ഷേപം നടത്തേണ്ടതുണ്ട്, പരമാവധി നിക്ഷേപം 1.5 ലക്ഷം രൂപ വരെയാണ്
- വര്‍ഷത്തില്‍ ചുരുങ്ങിയ നിര്‍ബന്ധിത നിക്ഷേപ തുകയായ 250 രൂപ നിക്ഷേപിച്ചില്ല എങ്കില്‍ പിഴയായി 50 രൂപ ഈടാക്കും
- അക്കൗണ്ട് ആരംഭിച്ചതിന് ശേഷം 14 വര്‍ഷം പൂര്‍ത്തിയാകുന്നത് വരെ നിക്ഷേപം നടത്താവുന്നതാണ്
- അക്കൗണ്ട് ആരംഭിച്ച് 21 വര്‍ഷമാകുമ്പോഴാണ് മെച്യുരിറ്റിയാവുക, എന്നാല്‍ അതിന് മുമ്പ് അക്കൗണ്ട് ഉടമയായ പെണ്‍കുട്ടി വിവാഹിതയായാല്‍ അതിന് ശേഷം അക്കൗണ്ട് തുടരുവാന്‍ സാധിക്കുകയില്ല