
ജന്മനാട് വരവേറ്റു കോമ്മൺവെൽത്ത് ഗെയിംസിൽ വെള്ളി നേടി രാജ്യത്തിന് അഭിമാനമായ മാമുണ്ടേരിയിലെ നാരങ്ങോളീന്റവിട അബ്ദുല്ല അബൂബക്കറിനെ.കക്കംവെള്ളിയിൽ നിന്ന് തുറന്ന വാഹനത്തിൽ തുടങ്ങിയ സ്വീകരണ ഘോഷയാത്ര നാദാപുരം, ആവോലം, പേരോട്, പാറക്കടവ്, വളയം വളയം വഴിയിലൂടെ ജാതിയേരിയിൽ അവസാനിച്ചു. വൻജനാവലിയാണ് താരത്തിന് വരവേൽപ് നൽകാൻ റോഡിന് ഇരു വശങ്ങളിലും, ഒത്തുകൂടിയത്. സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വേണ്ടി ഹാരങ്ങളും ഷാളുകളുമണിയിച്ചു, ഉപഹാരങ്ങളും സമ്മാനിച്ചു. കോച്ച് ഹരികൃഷ്ണൻ, പിതാവ് അബൂബക്കർ എന്നിവർക്കൊപ്പമാണ് അബ്ദുല്ല സ്വീകാരണത്തിൽ പങ്കെടുക്കാൻ എത്തിയത്. ഇ.കെ.വിജയൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റുമാരായ നസീമ കൊട്ടാരത്തിൽ, വി.വി.മുഹമ്മദലി, കെ.പി.പ്രദീഷ്, പി.ഷാഹിന, പി.സുരയ്യ, ബ്ലോക്ക് പ്രസിഡന്റ് കെ.പി.വനജ, മറ്റു ജനപ്രതിനിധികൾ, വിവിധ കോളജ് കമ്മിറ്റി ചെയർമാൻമാരായ അബ്ദുല്ല വയലോളി, ഇ.പി.അബൂബക്കർ ഹാജി, സൂപ്പി നരിക്കാട്ടേരി, രാഷ്ട്രീയ നേതാക്കൾ, സ്പോർട്സ് ക്ലബ് പ്രവർത്തകർ തുടങ്ങിയവരും വിദ്യാർത്ഥികളും സ്വീകരണച്ചടങ്ങിൽ പങ്കുചേർന്നു.