
ടൂറിസംവകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന് നടത്തിയ ബേപ്പൂർ അന്താരാഷ്ട്ര ജലോത്സവത്തിന്റെ രണ്ടാംസീസൺ സമാപിച്ചു. ആഴക്കടലിലും തീരത്തും ആകാശത്തും വിസ്മയംതീർത്ത ജലസാഹസിക വിനോദമേളയ്ക്ക് വൻ ജനപങ്കാളിത്തമായിരുന്നു. ടൂറിസംവകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്നാണ് ജലോത്സവം നടത്തിയത്.
ജലകായികമേള, ജലഘോഷയാത്ര, സാഹസികമത്സരങ്ങൾ, കലാസന്ധ്യ, ഭക്ഷ്യമേള, മാർക്കറ്റ് തുടങ്ങിയവയൊക്കെ ഒരുക്കിയിരുന്നു. സിറ്റ് ഓൺ ടോപ്പ് കയാക്കിങ്, വൈറ്റ് വാട്ടർ ...കയാക്കിങ്, ബാംബൂ റാഫ്റ്റിങ് തുടങ്ങിയ സാഹസികയിനങ്ങൾക്ക് പുറമെ തദ്ദേശവാസികൾക്കായി നാടൻതോണികളുടെ തുഴച്ചിൽമത്സരങ്ങൾ, വലവീശൽ, ചൂണ്ടയിടൽ എന്നിവയും നടത്തി. മ...മുൻനിര ഗായകരും നർത്തകരും മേളയുടെ രാത്രികളെ ആവേശംകൊള്ളിച്ചു.
ബുധനാഴ്ച വൈകീട്ട് ബേപ്പൂർ പുഴയിൽ നടന്ന ബോട്ടുകളുടെ ദീപാലംകൃതമായ ഘോഷയാത്ര കാണാൻ വലിയതിരക്കായിരുന്നു. കോസ്റ്റ്‌ഗാർഡ് ഹെലികോപ്‌റ്ററിന്റെ അഭ്യാസപ്രകടനങ്ങളും നടന്നു. തൈക്കുടം ബ്രിഡ്‍ജ് അവതരിപ്പിച്ച സംഗീതനിശയോടെയാണ് പരിപാടി അവസാനിച്ചത്. ജനത്തിരക്കും വാഹനഗതാഗതം തടസ്സപ്പെടുകയും ചെയ്തതോടെ സമാപനചടങ്ങുകൾ ഒഴിവാക്കി.