കെടിഎക്സിൻ്റെ രണ്ടാം പതിപ്പ് 2025 ഫെബ്രുവരി 20 മുതൽ 22 വരെ കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ നടക്കും
09 Sep 2024
News
കാലിക്കറ്റ് ഇന്നവേഷൻ ആൻഡ് ടെക്‌നോളജി ഇനിഷ്യേറ്റീവ് 2.0 (സി ഐ ടി ഐ 2.0) സംഘടിപ്പിക്കുന്ന കേരള ടെക്‌നോളജി എക്‌സ്‌പോയുടെ രണ്ടാം പതിപ്പായ 'കെടിഎക്‌സ് 2025' 2025 ഫെബ്രുവരി 20 മുതൽ 22 വരെ കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ നടക്കും. രണ്ടാം പതിപ്പിനായി , സി ഐ ടി ഐ 2.0, രാജ്യത്തെ പ്രമുഖ B2B ഇവൻ്റ് പ്രൊഡക്ഷൻ ഹൗസായ ബെംഗളൂരുവിൽ നിന്നുള്ള എം എം ആക്റ്റീവ് സൈ-ടെക് കമ്മ്യൂണിക്കേഷൻസ് (എം എം എ ) മായി സഹകരിച്ചു.
2024 ഫെബ്രുവരി 29 മുതൽ മാർച്ച് 2 വരെ നടന്ന എക്‌സ്‌പോയുടെ ആദ്യ പതിപ്പിൽ മലബാർ ചേംബർ ഓഫ് കൊമേഴ്‌സിൻ്റെ (എംസിസി) പിന്തുണയും കാലിക്കറ്റ് ഫോറം ഫോർ ഇൻഫർമേഷൻ ടെക്‌നോളജി (സിഎഎഫ്ഐടി), എൻഐടി-കാലിക്കറ്റ്, ഐഐഎം-കോഴിക്കോട്, ഗവൺമെൻ്റ് സൈബർ പാർക്ക് എന്നിവ ഉൾപ്പെടുന്നു. യു എൽ സൈബര്പാര്ക് കാലിക്കറ്റ് (യു എൽ സി സി ), കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെ എസ ഐ ടി ഐ എൽ), കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സി ആർ ഇ ഡി എ ഐ), കാലിക്കറ്റ് മാനേജ്മെൻ്റ് അസോസിയേഷൻ (സി എം എ ).