
സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് ഫിസിക്സ് വിഭാഗത്തിന്റെ സയൻസ് ഫെസ്റ്റ് ‘ലെൻസ്’ 21-ന് തുടങ്ങും. രാവിലെ 9.30-ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്‌സ് സയൻസ് ആൻഡ് ടെക്‌നോളജി സീനിയർ പ്രൊഫസർ ഡോ. സി.എസ്. നാരായണമൂർത്തി ഉദ്ഘാടനംചെയ്യും. 22-ന് മേഖലാശാസ്ത്രകേന്ദ്രം, സി.ഡബ്ല്യു.ആർ.ഡി.എം., ബി.എസ്.എൻ.എൽ., കെ.എസ്.ഇ.ബി., കോളേജ് ഫിസിക്സ് വിഭാഗം എന്നിവയുടെ പ്രത്യേക പ്രദർശനം ഉണ്ടാകും. ഫെസ്റ്റ് 23-ന് സമാപിക്കും.