
61ാമത് കേരള സ്കൂൾ കലോത്സവത്തിന്റ പ്രധാനവേദിയായ വിക്രം മൈതാനത്ത് പന്തൽ പണിക്ക് തുടക്കമായി. കലോത്സവ സംഘാടക സമിതി ചെയർമാനായ മന്ത്രി പി എ മുഹമ്മദ് റിയാസ് പന്തലിന് കാൽനാട്ടി. ഒന്നാം വേദിയായി വിശാലമായ വിക്രം മൈതാനം ലഭിച്ചതോടെ പാർക്കിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ സുഗമമായതായി മന്ത്രി പറഞ്ഞു.
ജനുവരി മൂന്ന് മുതൽ ഏഴുവരെ കോഴിക്കോട് നഗരത്തിലെ 24 വേദികളിലാണ് കലോത്സവം. സ്വാഗതസംഘം വർക്കിങ് ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ, വിദ്യാഭ്യാസ ഉപഡയറക്ടർ കെ മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.