
ഇന്ത്യയിലെ പ്രമുഖ ഡിസൈനറും പത്മഭൂഷൺ ജേതാവുമായ രാജീവ് സേഥി സർഗാലയ ആർട്ട് ആൻഡ് ക്രാഫ്റ്റ് വില്ലേജും യു.എൽ.സി.സി.എസും. സന്ദർശിച്ചു. 35 വർഷത്തിലേറെയായി ഡിസൈനിങ്, ആർക്കിടെക്ചർ, എക്സിബിഷനുകൾ, പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയിലൂടെ കലാരംഗത്ത് സജീവമാണ് ഇദ്ദേഹം. 1985ലാണ് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചത്. ഒട്ടേറെ രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ അദ്ദേഹം വേൾഡ് അക്കാദമി ഓഫ് ആർട്ട് ആൻഡ് സയൻസിന്റെ സ്ഥാപകരിലൊരാളാണ്.
തിരുവനന്തപുരത്തെ ക്രാഫ്റ്റ് വില്ലേജ് സന്ദർശിച്ച ശേഷമാണ് ഇരിങ്ങൽ സർഗാലയയിൽ എത്തിയത്. തുടർന്ന് യു.എൽ.സി.സി.എസ്. ആസ്ഥാനത്തെത്തി ചെയർമാൻ രമേശൻ പാലേരി, ഡയറക്ടർമാർ എന്നിവരുമായി സംവദിച്ചു. പരസ്പര സഹകരണത്തോടെ പ്രവർത്തിക്കാൻ തയ്യാറാണെന്നും തനിക്കും കുറെ കാര്യങ്ങൾ പഠിക്കാനുണ്ടെന്നും രാജീവ് സേഥി പറഞ്ഞു.