
മാലിന്യ സംസ്കരണ രംഗത്തെ നവീന ആശയങ്ങൾ, സാങ്കേതിക വിദ്യകൾ തുടങ്ങിയവ അറിയുന്നതിനും മനസ്സിലാക്കുന്നതിനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ശുചിത്വ മിഷൻ GEX KERALA 2023 അന്താരാഷ്ട്ര expo സംഘടിപ്പിക്കുന്നു.
മറൈൻ ഡ്രൈവിൽ ഫെബ്രുവരി നാലിന് തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി ശ്രീ . എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ Global expo യുടെ ഉദ്ഘാടനം നിർവഹിക്കുന്നു.
പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശൻ വ്യവസായ - നിയവവകുപ്പ് മന്ത്രി ശ്രീ. പി.രാജീവ് എന്നിവർ മുഖ്യാതിഥികളായായിരിക്കും.
കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളെയും മാലിന്യ സംസ്‌രണത്തിനായി പോംവഴികൾ തേടുന്ന സ്ഥാപനങ്ങളെയും സംരംഭക സാധ്യത തേടുന്നവരെയും എക്സ്പോയിലേക്ക് സ്വാഗതം ചെയ്യുന്നു.