
വിദ്യാഭ്യാസ ജില്ലകൾ കേന്ദ്രീകരിച്ച് സമഗ്ര ശിക്ഷാ കോഴിക്കോട് പുസ്തകോത്സവം സംഘടിപ്പിക്കുന്നു. ശനിയും ഞായറും മാനാഞ്ചിറ ഗവ. മോഡൽ എച്ച്എസ്എസിലാണ് ആദ്യ പുസ്‌തകോത്സവം. ശനി രാവിലെ 10ന് സാഹിത്യകാരൻ യു കെ കുമാരൻ ഉദ്ഘാടനംചെയ്യും. 13, 14 തീയതികളിൽ താമരശേരി കാരാടി ജിയുപി സ്കൂളിലും 21, 22 തീയതികളിൽ വടകര ടൗൺഹാളിലും പുസ്‌തകോത്സവം നടക്കും.
സർക്കാർ വിദ്യാലയങ്ങൾക്ക് അനുവദിച്ച ലൈബ്രറി ഗ്രാന്റിന്റെ ഫലപ്രദമായ വിനിയോഗം ഉറപ്പാക്കുകയാണ് ലക്ഷ്യം. നാൽപ്പതോളം സ്റ്റാളുകളിലായി പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ ലഭ്യമാക്കുമെന്ന് ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ഡോ. എ കെ അബ്ദുൽ ഹക്കീം പറഞ്ഞു.