സ്പോർട്സ് ലെഗസി ഫൗണ്ടേഷൻ കേരളയുടെ നേതൃത്വത്തിൽ റൺ ലെജൻഡ്സ് ഓഫ് കേരള ഹാഫ് മാരത്തൺ ഇന്നലെ നടന്നു
12 Nov 2024
News
റൺ ലെജൻഡ്സ് ഓഫ് കേരള എന്ന പേരിൽ ഹാഫ് മാരത്തൺ, സ്പോർട്സ് ലെഗസി ഫൗണ്ടേഷൻ കേരളയുടെ നേതൃത്വത്തിൽ, നടത്തി. 700 പേരാണ് ഇന്നലെ പുലർച്ചെ 4.30ന് ആരംഭിച്ച മാരത്തണിൽ കായിക രംഗത്തെ പ്രമുഖർക്കൊപ്പം മത്സരത്തിൽ പങ്കെടുത്തത്. 21.5, 10, 5, 2 കിലോമീറ്റർ വിഭാഗങ്ങളിൽ നടത്തിയ മാരത്തൺ ബീച്ച് ഫ്രീഡം സ്ക്വയറിൽ നിന്നാണ് ആരംഭിച്ചത് 21.5 കിലോമീറ്റർ വിഭാഗത്തിൽ എം.മനുവും സപ്ന പട്ടേലും ജേതാക്കളായി.
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ എംപി, മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റൻ ടോം ജോസഫ്, ഒളിംപ്യന്മാരായ ജിൻസൺ ജോൺസൺ, മുഹമ്മദ് അനസ്, എം.പി.ജാബിർ എന്നിവർ പങ്കെടുത്തു. സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണൻ ഫ്ലാഗ് ഓഫ് ചെയ്തു. എഎസ്പി അങ്കിത് സിങ്, അസിസ്റ്റന്റ് കമ്മിഷണർ ടി.കെ.അഷ്റഫ് എന്നിവർ പ്രസംഗിച്ചു. വിവിധ വിഭാഗങ്ങളിൽ ജയിച്ചവർക്കു രണ്ടു ലക്ഷം രൂപയുടെ പ്രൈസ് മണി പി.ടി.ഉഷ സമ്മാനിച്ചു.