റോസാ ബിയങ്ക; മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം കലാലയകൗമാരത്തിന്റെ കലോത്സവം വീണ്ടുമെത്തി
23 May 2023
News Event
കോവിഡ് കാലത്ത് നിർത്തിവെച്ച കലാലയകൗമാരത്തിന്റെ കലോത്സവം മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടുമെത്തി. ഇക്കുറി മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലാണ് നടത്തപ്പെടുന്നത്. സ്റ്റേജിതരമത്സരങ്ങളോടെയാണ് ‘റോസാ ബിയങ്ക’ എന്നുപേരിട്ട കലോത്സവം തിങ്കളാഴ്ച തുടക്കംകുറിച്ചു.
അഞ്ചുവേദികളിലായാണ് മത്സരങ്ങൾ. രചനാമത്സരങ്ങൾ ചൊവ്വാഴ്ചയും തുടരും. 24, 25, 26 തീയതികളിലാണ് സ്റ്റേജിനങ്ങൾ. ജില്ലയിലെ വിവിധ കോളേജുകളിൽനിന്നായി രണ്ടായിരത്തിലേറെ വിദ്യാർഥികൾ അഞ്ചുദിവസത്തെ കലാമേളയിൽ മാറ്റുരയ്ക്കും. 41 സ്റ്റേജിനങ്ങളും 42 സ്റ്റേജിതര ഇനങ്ങളും ഉൾപ്പെടെ 83 ഇനങ്ങളിലാണ് മത്സരങ്ങൾ. എൻ.സി.ആർ.ടി.ഇ. പാഠപുസ്തകങ്ങളിൽനിന്ന് നീക്കംചെയ്ത പാഠഭാഗങ്ങളുടെപേരിലാണ് വേദികൾ അറിയപ്പെടുന്നത്. താജ്‌മഹൽ, ഹേയ് റാം, ബിൽകിസ് ബാനു, എച്ച്.എം.എസ്. ബീഗിൾ, ആസാദ് എന്നിങ്ങനെയാണ് വേദികളുടെ പേരുകൾ.
എഴുത്തുകാരൻ എൻ.പി. ഹാഫിസ് മുഹമ്മദാണ് സ്റ്റേജിതരമത്സരങ്ങൾ ഉദ്ഘാടനംചെയ്തത്.