
കളരിക്ക് പുറമെ ലോകനാർകാവ് തീർഥാടന ടൂറിസം വികസന പദ്ധതിയും തീർഥാടകർക്ക് വിശ്രമിക്കാനുള്ള സൗകര്യമൊരുക്കുന്നു.
4.50 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയിൽ 14 അതിഥി മുറികളും 11 കിടക്കകളുള്ള ഡോർമിറ്ററിയും ഉണ്ടാകും.
ഊരാളുങ്കൽ സൊസൈറ്റിയാണ് പദ്ധതി നടത്തുന്നത്. കിഫ്ബിയിൽ 3.74 കോടിയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്.
തന്ത്രി മഠം, ഊട്ടുപുര, വിഷ്ണു ക്ഷേത്രത്തിന് ചുറ്റുമുള്ള കല്ല് കൊത്തുപണികൾ, വലിയ ചിറയുടെ സംരക്ഷണ ഭിത്തിയുടെ നിർമ്മാണം എന്നിവ ഉൾപ്പെടുന്നു.
അടുത്ത മാർച്ചിൽ പദ്ധതി പൂർത്തിയാക്കാൻ ആണ് തീരുമാനം. പദ്ധതിയുടെ അവലോകനം ലോകനാർകാവിൽ നടന്നു. കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷനായി.