ഫ്രാൻസിസ് റോഡ് എ.കെ.ജി മേൽപാലം നവീകരണം ഈ മാസം അവസാനത്തോടെ ആരംഭിക്കും
16 Nov 2023
News
ഫ്രാൻസിസ് റോഡ് എ.കെ.ജി മേൽപാലം നവീകരണം ഈ മാസം അവസാനത്തോടെ ആരംഭിക്കും. ബലക്ഷയം കാരണം അപകടാവസ്ഥയിലായതുകൊണ്ടാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും ഉദ്യോഗസ്ഥരും പാലത്തിൽ പരിശോധന നടത്തി. കാലപ്പഴക്കം കാരണം പാലത്തിനുണ്ടായ കേടുപാടുകള്‍ സംഘം നേരില്‍കണ്ടു.
മദ്രാസ് ഐ.ഐ.ടിയുടെയും കോഴിക്കോട് എൻ.ഐ.ടിയുടെയും സഹകരണത്തോടെ കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പരിശോധനയില്‍ പാലത്തിന് അടിയന്തര നവീകരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 1986ല്‍ നിര്‍മിച്ച പാലത്തിന് കൂടുതല്‍ ബലക്ഷയമുണ്ടാവുന്നത് തടയാന്‍ മൂന്നര കോടി രൂപ ചെലവിലാണ് നവീകരണ പ്രവൃത്തി നടത്തുക.