
നവീകരണപ്രവൃത്തി പൂർത്തിയാക്കിയ കോഴിക്കോട് സി.എച്ച് മേല്പാലം തുറന്നു. നിശ്ചയിച്ച സമയത്തേക്കാളും നേരത്തെ പാലത്തിന്റെ പ്രവൃത്തി പൂർത്തിയാക്കാനായി.
ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വികസന പ്രവർത്തനത്തിന് മാതൃകയാകുന്ന സഹന കൂട്ടായ്മയായി സി.എച്ച് മേൽപാലത്തിന്റെ പ്രവൃത്തി മാറിയതായി മന്ത്രി പറഞ്ഞു. സഹകരിച്ച എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു.
കോഴിക്കോട് നഗരം ടൂറിസ്റ്റ് സിറ്റിയായി മാറുകയാണ്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ആകർഷകമാകുന്ന തരത്തിൽ പാലങ്ങളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. എ.കെ.ജി മേൽപാലം ഉൾപ്പെടെയുള്ള പാലങ്ങളുടെ പുനരുദ്ധാരണവും നവീകരണവും നടത്തും.