
ലോക ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ജില്ല ഭരണകൂടവും നശ മുക്ത് ഭാരത് അഭിയാനും സമയുക്തമായി ‘പുതുലഹരിക്ക് ഒരു വോട്ട്’ - വോട്ടെടുപ്പ് സംഘടിപ്പിക്കുകയാണ്. ജില്ലയിലെ ഒരു ലക്ഷം കോളേജ് വിദ്യാർത്ഥികൾ ഒന്നടങ്കം അവരുടെ ലഹരി കണ്ടെത്തുക എന്ന നിലയിലാണ് വോട്ടെടുപ്പ് സംഘടിപ്പിക്കുന്നത്. ലഹരി പദാർത്ഥങ്ങൾ കൂടാതെ ജീവിതത്തിൽ തന്നെ ഉള്ള ലഹരികൾ കണ്ടെത്തുകയും അത്തരത്തിലുള്ള ആരോഗ്യകരമായ ശീലങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ജില്ലയിൽ ഈ വർഷം നടത്തുന്ന ലഹരി അവബോധ പരിപാടിയായ "പുതുലഹരിയിലേക്ക്" പദ്ധതിയുടെ ഭാഗമായാണ് വോട്ടെടുപ്പ് നടക്കുക. ജൂൺ 24, വെള്ളിയാഴ്ച രാവിലെ 10 മുതൽ 3:30 ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ വോട്ട് ചെയ്യുവാനുള്ള അവസരമൊരുക്കും. ബാലറ്റ് പേപ്പർ ഉപയോഗിച്ചാകും വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ ഇവിടെ പരിചയപെടുത്തുന്നു....
Source: Kozhikode District Collector Facebook Page