
ജലസേചന വകുപ്പിന്റെ കീഴിലുള്ള തോണിക്കടവ് കരിയാത്തുംപാറ ടൂറിസം കേന്ദ്രത്തിൽ ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തോണിക്കാഴ്ച-2022 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
ചൊവ്വാഴ്ച രാവിലെ 10ന് കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പൊലി കാരക്കട സന്ദർശകർക്കായി സ്റ്റാളുകൾ തുറക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന സംഗീത പരിപാടികളിൽ പട്ടുറുമാൽ ഫെയിം ശ്യാംലാൽ, അനീഷ് റഹ്മാൻ, ഗ്രീഷ്മ എന്നിവരടങ്ങുന്ന സംഘത്തിന്റെ ഗാനമേള, പ്രകാശ് പട്ടാമ്പിയുടെ കോമഡി ഷോ, ധീര കോഴിക്കോട് നൃത്തസംഘത്തിന്റെ നൃത്തവിരുന്ന് എന്നിവ നടക്കും.
വൈകീട്ട് ഏഴിന് സാംസ്‌കാരിക സമ്മേളനത്തോടെ ആരംഭിക്കും. അഡ്വ. കെ.എം. സച്ചിൻദേവ് എംഎൽഎ ഉദ്ഘാടനം ചെയ്യും.