
‘പ്രതീക്ഷ’ - അർബുദത്തെ അതിജീവിച്ചവരുടെയും അവർക്കൊപ്പം നിൽക്കുന്നവരുടെയും കൂട്ടായ്മ.
അർബുദം ബാധിച്ച കുട്ടികൾക്ക് ‘പ്രതീക്ഷാ കിഡ്സ്’ എന്ന പേരിൽ സാന്ത്വന സഹായപദ്ധതി തയ്യാറാക്കുന്നു തയ്യാറാക്കുകയാണ് ‘പ്രതീക്ഷ’. കുട്ടികളിലെ അർബുദം തൊണ്ണൂറു ശതമാനംവരെ ചികിത്സിച്ച് ഭേദമാക്കാനാവും. ഈ സാഹചര്യത്തിൽ എം.വി.ആർ. കാൻസർ സെന്ററിൽ ചികിത്സയ്ക്കായി എത്തുന്ന കുട്ടികളെയും രക്ഷിതാക്കളെയും സാമ്പത്തികമായും മറ്റും സഹായിക്കുകയാണ് പ്രതീക്ഷാ കിഡ്സ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് കെ.ജെ. തോമസും സെക്രട്ടറി ഡോ. യാമിനി കൃഷ്ണനും പത്രസമ്മേളനത്തിൽ അറിയിച്ചു.
പദ്ധതി സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്ച 11.30-ന് നടക്കാവ് ഗവ.വി.എച്ച്.എസ്.എസിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.