ചലിക്കുന്ന അണ്ടർവാട്ടർ ടണൽ അക്വേറിയം മിറക്കോളോ, ദി വിസ്പെറിങ് സീ എന്ന പ്രദർശനം 27-ന് അവസാനിക്കും
12 Nov 2022
News event
കോഴിക്കോട് ബീച്ചിലെ മറൈൻഗ്രൗണ്ടിലാണ് നീൽ എന്റർടെയ്‌ൻമെൻറ് ഒരുക്കിയ സാഗരവിസ്മയത്തിന്റെ പ്രദർശനം ഈ മാസം 27-ന് അവസാനിക്കും. ലോകത്തിലെ ആദ്യ ചലിക്കുന്ന അണ്ടർവാട്ടർ ടണൽ അക്വാറിയുമാണ് ‘മിറക്കോളോ, ദി വിസ്പെറിങ് സീ.’ പ്രവൃത്തിദിവസങ്ങളിൽ വൈകീട്ട് മൂന്നുമുതൽ ഒൻപതുവരെയും അവധിദിവസങ്ങളിൽ രാവിലെ 11 മുതൽ ഒൻപതുവരെയുമാണ് പ്രദർശനം.
18-ൽപ്പരം രാജ്യങ്ങളിൽനിന്നുള്ള പതിനായിരത്തിലേറെ മത്സ്യങ്ങളും കടൽജീവികളും അവയ്ക്കായി സമുദ്രവും ലഗൂണുകളും ഒരുക്കുന്ന ആവാസവ്യവസ്ഥയും പരിസ്ഥിതിയും പുനരാവിഷ്കരിച്ചിരിക്കുകയാണ് ഇവിടെ. 200 അടി നീളത്തിൽ നിർമിച്ച അക്വേറിയം ഗ്ലാസ് തുരങ്കത്തിലൂടെ നടന്ന് കാഴ്ചകൾ കാണത്തക്കവിധത്തിലാണ് രൂപകല്പനചെയ്തിട്ടുള്ളത്. 80 കിലോ ഭാരംവരുന്ന ആമസോണിൽമാത്രം കണ്ടുവരുന്ന അരാപൈമ, പിന്നോട്ടുസഞ്ചരിക്കുന്ന അബാബ, രാത്രികാലങ്ങളിൽ കുട്ടികളെപ്പോലെ കരയുന്ന റെഡ് ടെയിൽ ക്യാറ്റ് ഫിഷ്, ചീങ്കണ്ണിരൂപത്തിലുള്ള അലിഗേറ്റർ എന്നിവ പ്രദർശനത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.
ഫോൺ: 8592866680