
കൂത്താളി ജില്ലാ കൃഷിത്തോട്ടത്തിൽ വിദേശഫലവർഗങ്ങളുടെ മാതൃവൃക്ഷത്തോട്ടം, അതിസാന്ദ്രതരീതിയിൽ മാവുകൃഷി എന്നീ പദ്ധതികൾക്ക് തുടക്കമായി. മാവിൻതൈകളുടെ നടീൽ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്‌സൺ വി.പി. ജമീലയും നിർവഹിച്ചു.
പതിന്നാലിനത്തിൽപ്പെട്ട 350 മാവുകളും 24 ഇനം വിദേശഫലവർഗങ്ങളുടെ തൈകളുമാണ് കൃഷിചെയ്യുന്നത്. ഏറെക്കാലമായി കൃഷിചെയ്യാതെ കാടുമൂടിക്കിടന്നിരുന്ന സ്ഥലങ്ങളിലാണ് പുതിയകൃഷി ചെയ്യുന്നത്. ചക്കിട്ടപ്പാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ, ജില്ലാപഞ്ചായത്ത് സെക്രട്ടറി സി. ചന്ദ്രൻ, ജില്ലാ പ്രിൻസിപ്പൽ കൃഷിഓഫീസർ ടി.ഡി. മീന, കൃഷി ഡെപ്യൂട്ടി ഡയറക്ടർ രജനി മുരളീധരൻ, അബ്ദുൾമുനീർ, ഫാം സൂപ്രണ്ട് പി. പ്രകാശ്, കൃഷി ഓഫീസർ മിത ഗോപാൽ, അബ്ദുൾ അസീസ്, ഇ.കെ. ഷാജി ബാബു, എം. സുധീഷ്, അജീഷ്, ടി.കെ. ജോഷിബ, പി.കെ. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.