കുടുംബശ്രീ വനിതകളുടെ കൂട്ടായ്മയിൽ ആരംഭിച്ച പിങ്ക് കഫെ ഇന്ന് ഈങ്ങാപ്പുഴയുടെ മുഖമുദ്രയാണ്
27 Jul 2023
News
കുടുംബശ്രീ സിഡിഎസ് വനിതാ കൂട്ടായ്മയിൽ ആരംഭിച്ച സംരംഭമാണ് പിങ്ക് കഫെ. ഇന്ന് ഈങ്ങാപ്പുഴയുടെ മുഖമുദ്രയായ പിങ്ക് കഫെയില്‍ എല്ലാം രുചികളും ലഭ്യമാണ്. പുതുപ്പാടി, അടിവാരം, കോടഞ്ചേരി, താമരശേരി തുടങ്ങിയ വിവിധ പ്രദേശങ്ങളിൽനിന്നുപോലും ഭക്ഷണപ്രിയര്‍ ഇവിടെ എത്തുകയാണ്.
2022ൽ ഈങ്ങാപ്പുഴ ബസ് സ്റ്റാൻഡ് ബിൽഡിങ്ങിൽ ആരംഭിച്ച പിങ്ക് കഫേ രാവിലെ ആറിന് പ്രവർത്തനം തുടങ്ങും. ചായ, ചെറുകടികൾ, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, എന്നിവയുമായി വൈകിട്ട് ഏഴുവരെ നീളും. മറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ച് ഇവിടെ ഭക്ഷണസാധനങ്ങൾക്ക് വില കുറവാണ്. ക്ലിക്കാവാന്‍ അത് ധാരാളമായിരുന്നു.
അടിവാരം കണലാട് പവിത്രം കുടുംബശ്രീ അംഗങ്ങളായ ലീന വിജയൻ, രാഗി, പ്രശോഭ, എന്നിവരാണ് പിങ്ക് കഫേയുടെ നടത്തിപ്പിന് ചുക്കാൻ പിടിക്കുന്നത്. കുടുംബശ്രീ മിഷന്റെ സാമ്പത്തിക സഹായത്തോടെയാണ് സിഡിഎസ് സംരംഭം ആരംഭിച്ചത്.