ഫോട്ടോഗ്രാഫർ പി. മുസ്തഫയുടെ കരിപ്പൂർ വിമാനത്താവളത്തിന്റെ ആദ്യകാല ചിത്രങ്ങളെ ഉള്കൊള്ളിചികൊണ്ട് ഫോട്ടോകളുടെ പ്രദർശനം
13 Sep 2023
News
കരിപ്പൂർ വിമാനത്താവളത്തിന്റെ ആദ്യകാല ചിത്രങ്ങളെ ഉൾക്കൊള്ളിച്ച് ആർട്ട് ഗാലറിയിൽ ഫോട്ടോഗ്രാഫർ പി. മുസ്തഫയുടെ ഫോട്ടോകളുടെ പ്രദർശനം തുടങ്ങി. ചിത്രപ്രദർശനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. മുസ്തഫയുടെ ചിത്രങ്ങൾ ഓരോജീവിതങ്ങൾ പറയുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഷാർജയിൽനിന്ന് കരിപ്പൂരിലെത്തിയ ആദ്യ എ-300 വിമാനത്തിലെ യാത്രക്കാർ, വിമാനത്തിന്റെ തൊട്ടടുത്തുനിന്ന് തങ്ങളുടെ ബന്ധുക്കളെയും യാത്രയാക്കുന്നവർ, വിമാനത്താവളത്തിനുവേണ്ടി നടത്തിയസമരങ്ങൾ, ആദ്യവിമാനം കാണാൻ തടിച്ചുകൂടിയവരെ പോലീസ് ഓടിക്കുന്നത് തുടങ്ങിയ ചിത്രങ്ങൾ കൗതുകത്തിനൊപ്പം നാടിന്റെ വികസനവഴിയിലെ അവിസ്മരണീയമായ കാഴ്ചകളുമാണ് സമ്മാനിക്കുന്നത്.
ആർ. ജയന്ത് കുമാർ, കെ.എം. ബഷീർ, എം.പി. അഹമ്മദ് എന്നിവർ സംസാരിച്ചു. ഷെമീറ അജ്മൽ, ഷംസീർ ആരാമ്പ്രം, എ. മിർസാദ്, പി.കെ.എം. അഹമ്മദ് ശെരീഫ് എന്നിവരെ ആദരിച്ചു.
മലബാർ ഡെവലപ്പ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ചിത്രപ്രദർശനം 15-ന് സമാപിക്കും.