
കോഴിക്കോട് : കേരളത്തിലെ മെഡിക്കൽ ഷോപ്പ്, ക്ലിനിക് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റ്, സെയിൽസ് അസിസ്റ്റന്റ്, മാനേജർ എന്നിവർക്കുള്ള മിനിമം വേതനം പുതുക്കി പ്രഖ്യാപിച്ചു. പുതുക്കിയ വേതനപ്രകാരം ഫാർമസിസ്റ്റുകൾക്ക് കുറഞ്ഞത് ₹22,680 ലഭിക്കേണ്ടതാണ്, മുൻപ് ഇത് ₹16,500 ആയിരുന്നു. പുതിയ വേതനം നടപ്പാക്കാൻ സംസ്ഥാന ഫാർമസിസ്റ്റ് അസോസിയേഷൻ ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി ദർവേഷ്, പ്രസിഡന്റ് ജിനു ജയൻ, മുൻ പ്രസിഡന്റ് ടി. മുബീർ എന്നിവർ പറഞ്ഞു.