ജനങ്ങളുടെ നായകൻ ഉമ്മൻ ചാണ്ടി ഇനി ഓർമ്മ...

18 Jul 2023

News
ജനങ്ങളുടെ നായകൻ ഉമ്മൻ ചാണ്ടി ഇനി ഓർമ്മ...

മുതിർന്ന കോൺഗ്രസ് നേതാവും രണ്ട് തവണ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി ചൊവ്വാഴ്ച അന്തരിച്ചു. അദ്ദേഹത്തിന് 79 വയസ്സായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. അസുഖത്തെ തുടർന്ന് അമേരിക്കയിൽ ചികിത്സയിലായിരുന്ന അദ്ദേഹം പിന്നീട് ബെംഗളൂരുവിൽ ചികിത്സ തുടരുകയായിരുന്നു. ബെംഗളൂരുവിലെ ചിന്മയ മിഷൻ ആശുപത്രിയിൽ പുലർച്ചെ 4.25നായിരുന്നു അന്ത്യം.

കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തെ 50 വർഷത്തിലേറെയായി ഉമ്മൻചാണ്ടി പ്രതിനിധീകരിച്ചു. പുതുപ്പള്ളിയിലെ എംഎൽഎ ആയിരുന്നു അദ്ദേഹം.1970ൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റായിരിക്കെയാണ് ചാണ്ടി ആദ്യമായി പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത്.

1977ലെ കെ കരുണാകരൻ മന്ത്രിസഭയിൽ ആദ്യമായി മന്ത്രിയായി. രണ്ടു തവണ മുഖ്യമന്ത്രിയായി നിയമിതനായി. സംസ്ഥാനത്തെ ധനകാര്യ വകുപ്പ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നു, പ്രതിപക്ഷ നേതാവുമായിരുന്നു.

ജനങ്ങൾക്ക് എപ്പോഴും എത്തിച്ചേരാവുന്ന നേതാവായിരുന്നു ചാണ്ടി. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ ജനങ്ങളുടെ പരാതി കേൾക്കാൻ തുടങ്ങിയ "ജനസമ്പർക്ക പരിപടി" എന്ന പരിപാടി വളരെ ജനപ്രിയമായിരുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ സംസ്ഥാന സർക്കാർ ചൊവ്വാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള സർവകലാശാല, മഹാത്മാഗാന്ധി സർവകലാശാല, കേരള സാങ്കേതിക സർവകലാശാല എന്നിവിടങ്ങളിൽ ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.

ഭാര്യ: കനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥ മറിയാമ്മ. മക്കൾ: മറിയം ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit