
ടൂറിസം പദ്ധതിയുടെ ഭാഗമായി അകലാപ്പുഴ പൊങ്ങിലോടിപ്പാറ-മുക്കത്താഴം തണ്ണീർത്തടത്തിൽ വനിതാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പെഡൽ ബോട്ട് സർവീസ് തുടങ്ങി. ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റന്റ് ടു ഫിഷർ വുമൺ (സാഫ്) പദ്ധതിയാണിത്.
കണ്ണങ്കര-മകട ഉൾനാടൻ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിലെ കുടുംബാംഗങ്ങളായ എം.ഫാസില, എം.നജ്ന, എം.സംജിത, ടി.എം. അർഫിത, പി.എം. ലിജയകുമാരിയുടെ നേതൃത്വത്തിൽ സ്വയം തൊഴിൽ സംരംഭമായാണ് പദ്ധതി ആരംഭിച്ചത്. ചീരക്കുഴി ബണ്ടിന് സമീപം ഫ്ലോട്ടിംഗ് ജെട്ടിയും ടിക്കറ്റ് കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്. 20 മിനിറ്റിന് 40 രൂപയാണ് ചാർജ്. കുട്ടികൾക്ക് 20 രൂപ. രാവിലെ 11 മുതൽ വൈകീട്ട് ആറുവരെയാണ് സർവീസ്.
മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഷീർ അധ്യക്ഷത വഹിച്ചു.