
ടേസ്റ്റ് അറ്റ്‌ലസ്, ഒരു ക്രൊയേഷ്യ ആസ്ഥാനമായുള്ള ഓൺലൈൻ ഫുഡ് ഗൈഡ്, ആറ് മാസത്തിനു മുൻപ് ലോകത്തിലെ ഏറ്റവും ഐതിഹാസികമായ റെസ്റ്റോറന്റുകളിൽ ഒന്നായി പാരഗൺ റെസ്റ്റോറന്റ്നെ തിരഞ്ഞെടുത്തു. ഇതിൽ പാരഗൺ 11-ാം സ്ഥാനത്തായിരുന്നു. സമീപകാല റേറ്റിംഗിൽ അഞ്ചാം സ്ഥാനമാണ് നേടിയിരിക്കുന്നു. ഇതിലൂടെ റെസ്റ്റോറന്റ് അതിന്റെ സ്ഥാനം മെച്ചപ്പെടുത്തുകയും ചെയ്തു.
"പാരഗൺ ഈ പ്രദേശത്തിന്റെ സമ്പന്നമായ ഗ്യാസ്ട്രോണമിക് ചരിത്രത്തിന്റെ ഒരു ചിഹ്നമാണ്, പരമ്പരാഗത മലബാർ പാചകരീതിയുടെ വൈദഗ്ധ്യത്തിന് ഇത് ആഘോഷിക്കപ്പെടുന്നു," ടേസ്റ്റ് അറ്റ്ലസ് പറയുന്നു. “അരി, മാംസം, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ മിശ്രിതമായ ബിരിയാണിയാണ് പരമോന്നത വിഭവം, പുരാതന പാരമ്പര്യങ്ങളിൽ മുഴുകിയതും പ്രാദേശികമായി ലഭിക്കുന്ന ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കിയതുമാണ്,” അത് കൂട്ടിച്ചേർക്കുന്നു.
വരവേൽക്കുന്ന അന്തരീക്ഷവും വിഭവങ്ങളുടെ സൂക്ഷ്മമായ തയ്യാറെടുപ്പും, പ്രാദേശിക ഉൽപ്പന്നങ്ങളും പരമ്പരാഗത പാചക രീതികളും പാരഗണിന്റെ ആകർഷണമായി ആഘോഷിക്കുന്ന ഘടകങ്ങളെ, ഫുഡ് ഗൈഡ് അഭിനന്ദിച്ചു.
പാരഗണിന് പുറമെ ലഖ്‌നൗവിൽ നിന്നുള്ള ടുണ്ടേ കബാബി ആറാം റാങ്കിലും കൊൽക്കത്തയിലെ പീറ്റർ ക്യാറ്റ് പത്താം റാങ്കിലും ആദ്യ പത്തിൽ ഇടം നേടി.