
വേറിട്ടൊരു കാഴ്ചയൊരുകി ഈ ഓണത്തെ വരവേൽക്കാൻ തയ്യാറെടുക്കു. ജില്ലാ ഭരണകൂടത്തിന്റെയും വിനോദസഞ്ചാരവകുപ്പിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്കായി നഗരത്തെ ദീപാലംകൃതമാക്കാൻ ഒരുങ്ങുന്നു. ഓണാഘോഷ പരിപാടികളുടെ ഭാഗമായി നഗരത്തിലെ സർക്കാർ - പൊതുമേഖല- സ്വകാര്യ സ്ഥാപനങ്ങളും ആരാധനാലയങ്ങളുമാണ് ദീപാലംകൃതമാക്കാൻ തീരുമാനിച്ചത്. സെപ്‌റ്റംബർ രണ്ടുമുതൽ പതിനൊന്നു വരെ നടക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി മാനാഞ്ചിറ, മിഠായിത്തെരുവ്, വലിയങ്ങാടി, ബീച്ച്, കുറ്റിച്ചിറ, പാളയം തുടങ്ങിയ സ്ഥലങ്ങളും സി.എസ്.ഐ. പള്ളി, പട്ടാളപ്പള്ളി, മൊയ്തീൻപള്ളി, തളി ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങളും ഇത്തരത്തിൽ അലങ്കരിക്കും. ദീപാലങ്കാരം മികച്ചതാണെങ്കിൽ, അതാതു സ്ഥാപനങ്ങൾക്ക് സമ്മാനവും നൽകുന്നതാണ്.