സ്ത്രീകള്ക്കെതിരെയുള്ള അതിക്രമങ്ങള് തടയുന്നതിന് ഓറഞ്ച് ദി വേൾഡ് ക്യാമ്പയ്ഗൻ നവംബർ 25 മുതല് ഡിസംബർ 10 വരെ സംഘടിപ്പിക്കുന്നു
28 Nov 2023
News
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ലിംഗവിവേചനം അവസാനിപ്പിക്കുന്നതിനും പ്രതിരോധിക്കുന്നതിനും 2023 നവംബർ 25 മുതല് ഡിസംബർ 10 വരെ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന “orange the world campaign” സംഘടിപ്പിക്കുന്നു.സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ അവരെ സമൂഹത്തിന്റെ മുന്‍നിരയില്‍ എത്തിക്കേണ്ടത് അനിവാര്യമാണ്. സ്ത്രീകള്‍ക്കും പെൺകുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍, ഗാർഹീകപീഢനം, ലിംഗവിവേചനം സ്ത്രീധന പീഢനം, ശൈശവ വിവാഹം, മറ്റ് ദുരാചരണങ്ങള്‍, അനീതികള്‍ തുടങ്ങിയവ സമൂഹത്തില്‍ നിന്നും തുടച്ചു നീക്കേണ്ടതുണ്ട്.സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പ്രതിരോധിക്കേണ്ടത് സമൂഹത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തമായി കാണേണ്ടതുണ്ട്. ആയതിനാല്‍,”Men join the fight against violence towards women “എന്ന അപ്തവാക്യം അധിഷ്ഠിതമാക്കി ഈ വർഷത്തെ Orange the World Campaign പരിപാടി ജില്ലാ ഭരണ കൂടവും വനിത ശിശു വികസന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്നു.