ജ്വാല പദ്ധതിയുടെ ഭാഗമായി പട്ടികജാതി വികസന വകുപ്പിൽ ഇന്റേൺഷിപ്പിന് അവസരം

20 Mar 2023

News
ജ്വാല പദ്ധതിയുടെ ഭാഗമായി പട്ടികജാതി വികസന വകുപ്പിൽ  ഇന്റേൺഷിപ്പിന് അവസരം

ജ്വാല പദ്ധതിയുടെ ഭാഗമായി പട്ടികജാതി വികസന വകുപ്പിൽ  ഇന്റേൺഷിപ്പിന് അവസരം

നിയമബിരുദധാരികളായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് ജ്വാല (JWALA- Justice, Welfare And Legal Assistance) പദ്ധതിയുടെ ഭാഗമായി പട്ടികജാതി വികസന വകുപ്പിൽ  ഇന്റേൺഷിപ്പിന് അവസരം.

നിയമമേഖലയിൽ പ്രവൃത്തിപരിചയം നൽകി കരിയറിൽ മികവ് തെളിയിക്കുന്നതിനായി രണ്ട് വർഷക്കാലയളവിലേക്ക് താത്കാലികമായാണ് നിയമനം. പരിശീലന കാലയളവിൽ പ്രതിമാസം

₹20,000 ഓണറേറിയമായി ലഭിക്കും.

യോഗ്യത -

1. അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽ ഉള്ളവരാകണം.

2.എൽ.എൽ.ബി/ എൽ.എൽ.എം യോഗ്യതയുള്ളവരും എൻറോൾമെന്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയവരുമാകണം.

നിയമനം -

ഹൈക്കോടതി അഡ്വക്കേറ്റ് ജനറൽ ഓഫീസ്, ജില്ലാ കോടതികളിലെയും , സ്പെഷ്യൽ കോടതികളിലെയും ഗവ. പ്ലീഡർമാരുടെ ഓഫീസുകൾ, ലീഗൽ സർവ്വീസ് അതോറിറ്റി ഓഫീസുകൾ, കർത്താഡ്‌സ് (KIRTADS), ഗവ. സെക്രട്ടേറിയേറ്റ് എന്നിവിടങ്ങളിലാണ് നിയമനം ലഭിക്കുക.

അപേക്ഷിക്കേണ്ട വിധം -

ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എൻറോൾമെന്റ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിതമാതൃകയിലുള്ള പ്രൊഫോർമ  (പകർപ്പ് കമന്റ് ബോക്സിൽ ) പൂർത്തീകരിച്ച് അപേക്ഷ സമർപ്പിക്കണം.

ജില്ലാ കോടതികളിലെയും, സ്‌പെഷ്യൽ കോടതികളിലെയും ഗവൺമെന്റ് പ്ളീഡർ ഓഫീസുകൾ, ജില്ലാ ലീഗൽ സർവ്വിസ് അതോറിറ്റി, KIRTADS, ഗവൺമെന്റ് സെക്രട്ടേറിയേറ്റ് എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ഹൈക്കോടതി അഡ്വക്കേറ്റ് ജനറൽ ഓഫ്രീസിൽ ഇന്റേൺഷിപ്പ് ആഗ്രഹിക്കുന്നവർ - ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ്, നന്ദാവനം, വികാസ് ഭവൻ പി.ഒ , തിരുവനന്തപുരം 33 എന്ന വിലാസത്തിലും അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അവസാന തിയതി -20/4/2023

ഒരു വ്യക്തിക്ക് ഏതെങ്കിലും ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷ സമർപ്പിക്കുവാൻ അനുവാദം ഉണ്ടായിരിക്കുകയുള്ളു. എന്നാൽ അപ്രകാരം ഒരു ജില്ലയിലേക്ക് അപേക്ഷ സമർപ്പിച്ച വ്യക്തിക്ക് ഹൈക്കോടതി അഡ്വക്കേറ്റ് ജനറൽ ഓഫിസിൽ നിയമനത്തിനായി പട്ടികജാതി വികസന വകുപ്പ് ഡയറക്ട്രേറ്റിൽ പ്രത്യേകം അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit