
മനുഷ്യൻ എത്രമാത്രം പ്രകൃതിയോട് ഇഴകിച്ചേർന്നാണ് കഴിയുന്നതെന്ന് ഓർമപ്പെടുത്തുന്നതാണ് 'മാഗ്നം ഓപ്പസ് ഓൺ ബയോഫീലിയ' എന്ന സംഘ ചിത്രപ്രദർശനം. പി.അഞ്ജു ചന്ദ്രൻ, പി.സുരഭി, പി.വിഷ്ണു, ദില്യ സി.ഭാസ്കരൻ എന്നിവർ ചേർന്ന് ലളിതകല അക്കാദമി ആർട് ഗാലറിയിലാണ് പ്രദർശനം ഒരുക്കിയത്.
ഓരോ ചിത്രങ്ങളും കാണികളുമായി അടുത്ത് സംവദിക്കുന്നുമുണ്ട്. മനുഷ്യൻ എവിടെയെല്ലാമാണോ അവിടെയെല്ലാം പ്രകൃതിയുടെ സ്പർശം ഉണ്ടെന്ന് ചിത്രങ്ങളിലൂടെ തെളിയിക്കുകയാണ് ഇവർ. തുണികളിലും സെറാമിക്കിലും തീർത്ത കരകൗശല വസ്തുക്കളും പ്രദർശനത്തെ ആകർഷകമാക്കുന്നുണ്ട്. ഫെബ്രുവരി 22ന് പ്രദർശനം സമാപിക്കും.
Source: Madhyamam