'വൺ മില്യൺ ഗോൾ - കാമ്പയിൻ 2022'; കോഴിക്കോട് ജില്ലയിൽ 72 കേന്ദ്രങ്ങളിൽ കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം

03 Nov 2022

News
'വൺ മില്യൺ ഗോൾ - കാമ്പയിൻ 2022'; കോഴിക്കോട് ജില്ലയിൽ 72 കേന്ദ്രങ്ങളിൽ കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം

സർക്കാർ നേതൃത്വം നൽകുന്ന 'വൺ മില്യൺ ഗോൾ - കാമ്പയിൻ 2022' പ്രചാരണ പരിപാടിക്ക് ഈ മാസം 11ന് തുടക്കമാകും. പൊതുജനങ്ങളിലും കുട്ടികളിലും ഫുട്ബാൾ കളിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് കാമ്പയിൻ. 2022 ഖത്തർ ലോകകപ്പിന് മുന്നോടിയായി ജില്ലയിൽ 72 കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഈ മാസം 20 വരെ ഓരോ കേന്ദ്രത്തിലായി 10നും 12നും ഇടയിൽ പ്രായമുള്ള 100 കുട്ടികൾക്ക് ഒരുമണിക്കൂർ വീതം ഫുട്ബാളിൽ പ്രാഥമിക പരിശീലനം നൽകും. ഒരു കേന്ദ്രത്തിലേക്ക് രണ്ട് ബാളും 3000 രൂപയും പദ്ധതിപ്രകാരം നൽകും. ഒരു പരിശീലകനും ഉണ്ടാകും. സ്പോർട്സ് കൗൺസിൽ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സ്പോർട്സ് അസോസിയേഷനുകൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിലൂടെ സംസ്ഥാനത്തെ 100 മികച്ച കായിക താരങ്ങളെ കണ്ടെത്തി ആറുമാസം പരിശീലനം നൽകും. പരിപാടിയുടെ ഭാഗമായി say no to ഡ്രഗ്സ് എന്ന ലഹരി വിരുദ്ധപ്രചാരണവും സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് 0495 2722593, 9947821472 നമ്പറുകളിൽ ബന്ധപ്പെടാം.

 

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit