
വൈകീട്ട് 6.30-ന് ശ്രീകാന്തും അശ്വതിയും ചേർന്നൊരുക്കുന്ന ക്ലാസിക്കൽ ഡാൻസ് പ്രധാനവേദിയായ കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിൽ, 7.30-ന് നാദിർഷയും സംഘവും ഒരുക്കുന്ന മ്യൂസിക്-ഡാൻസ്-കോമഡി ഷോ എന്നിവയുണ്ടാവും. മാനാഞ്ചിറയിലെ വേദിയിൽ 6.30 മുതൽ ഇപ്റ്റ് നാട്ടുതുടി കൃഷ്ണദാസ് വല്ലപ്പണി അവതരിപ്പിക്കുന്ന നാടൻപാട്ട്, കൊടുവള്ളി അനുഷ്ഠാനകലാകേന്ദ്രം കെ.കെ. ഗോപാലൻകുട്ടിയും സംഘവും അവതരിപ്പിക്കുന്ന പഞ്ചുരുളിത്തെയ്യം, ചാമുണ്ടിത്തെയ്യം, ചെണ്ടമേളം എന്നിവ നടക്കും. ടൗൺഹാളിൽ ഏഴിന് ‘മക്കൾക്ക്’ എന്ന നാടകം അരങ്ങേറും...
വൈകീട്ട് 6.30-ന് ദേവാനന്ദ്, നയൻ ജെ. ഷാ, ഗോപികാ മേനോൻ തുടങ്ങിയവരുടെ ഗാനോത്സവവും ഭട്ട് റോഡിലെ വേദിയിൽ നടക്കും. കുറ്റിച്ചിറയിൽ ആറുമണിക്ക് സൂഫി സംഗീതം. ബേപ്പൂരിലെ വേദിയിൽ വൈകീട്ട് 6.30-ന് ചിത്രാ അയ്യരും അൻവർ സാദത്തും ഒരുക്കുന്ന ഗാനനിശ, തളിയിൽ വൈകീട്ട് ആറുമണിക്ക് സുധാ രഘുനാഥന്റെ കർണാട്ടിക് വോക്കൽ എന്നിവ നടക്കും.
മാനാഞ്ചിറയിൽ വൈകുന്നേരം മൂന്നിന് അമ്പെയ്ത്ത്, വൈകീട്ട് നാലിന് എറോബിക്സ്, 4.30-ന് മ്യൂസിക്കൽ ചെയർ മത്സരങ്ങൾ എന്നിവയും നടക്കുന്നതാണ്.