
മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായാണ് ഓണാഘോഷപരിപാടികൾക്കായി കോഴിക്കോട് നഗരമൊരുങ്ങുന്നത്. സെപ്‌റ്റംബർ രണ്ടു മുതൽ പതിനൊന്നു വരെ വ്യത്യസ്തമായ പരിപാടികളാൽ ജില്ലയിൽ ഓണാഘോഷപരിപാടികൾ വിപുലമായി നടത്തും.
ദീപാലങ്കാരത്തോടെയാകും ജില്ലയിൽ ഓണാഘോശങ്ങൾ തുടക്കം കുറിക്കുക.കോമഡിഷോ, സംഗീതനിശ,സിനിമാതാരങ്ങൾ ഉൾപ്പെടെ പങ്കെടുക്കുന്ന പരിപാടികൾ, നാടകങ്ങൾ, സ്കിറ്റ്, സാഹിത്യോത്സവം, ജില്ലയിലെ പ്രാദേശിക കലാകാരന്മാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള നാടൻകലകളും നാടൻപാട്ടുകളുമെല്ലാം ഓണാഘോഷത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തിൽ പരിപാടികളുമായി ബന്ധപ്പെട്ട് ജില്ലാതല അവലോകനയോഗം നടന്നു. ജില്ലാ ഭരണകൂടത്തിന്റെയും വിനോദസഞ്ചാരവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഓണാഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്.