
ചെറിയ തൊപ്പികൾ മുതൽ കൊട്ടിയൂർ ക്ഷേത്രത്തിലെ വലിയ ഓലക്കുടവരെ. കൃഷിപ്പണിക്കുട, തെയ്യകുട, ആചാരക്കുട, കുന്ദൻകുട, അലങ്കരക്കുട, രണ്ടുതട്ടുള്ള ഓലക്കുട, കാൽക്കുട, അരക്കുട, മുക്കാൽക്കുട അങ്ങിനെ നീളുന്നു കുടയുടെ നിര. 'ഓലക്കുട എഴുന്നള്ളത്ത്' എന്ന പ്രദർശനവും, നിർമാണശില്പശാലയും, തലമുറകളായി കുടനിർമിക്കുന്നവരെ ആദരിക്കലും പുതിയറ എസ.കെ.പൊറ്റക്കാട് സാംസ്കാരികകേന്ദ്രത്തിൽ നടന്നു. പൊറാട്ടുകളി മുതൽ കുചേലവൃത്തം കഥകളിവരെ അവതരിപ്പിച്ചു.
പയ്യന്നൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോക് ലാൻഡ്, കേന്ദ്ര സാംസ്കാരികവകുപ്പിന്റെയും, കേരള ഫോക്‌ലോർ അകാഡമിയുടെയും, ഇന്ദിരാഗാന്ധി സെന്റർ ഫോർ ആർട്സിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടി എം.കെ.രാഘവൻ എം.പി.ഉദഘാടനം ചെയ്തു. ശങ്കരൻകുട്ടി മാരാർ വിശിഷ്ട അതിഥിയായിരുന്നു