പൂവാറൻതോടിൽ ഓഫ് റോഡ് സഞ്ചാരം തുടങ്ങി

03 Aug 2023

News Event
പൂവാറൻതോടിൽ ഓഫ് റോഡ് സഞ്ചാരം തുടങ്ങി

പൂവാറൻതോടിൽ  ഓഫ് റോഡ് സഞ്ചാരത്തിനു തുടക്കം ആയി.  കല്ലംപുല്ലിൽ ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗംമായിറ്റാണ് ഇത് നടത്തപ്പെടുന്നത്. പ്രോഗ്രാം കോ ഓർഡിനേറ്റർ ആഷിഖ് റഹ്മാൻ, ചെറുവാടി അഡ്വഞ്ചർ ക്ലബ് ഭാരവാഹി നിയാസ് എന്നിവരുടെ നേതൃത്വത്തിൽ 50ൽ പരം  വാഹനങ്ങൾ ഫൺ റൈഡുകളിൽ  പങ്കെടുത്തു. 

കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള അഡ്വഞ്ചർ ടൂറിസം സിഇഒ ബിനു കുര്യാക്കോസ്, സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അംഗം  പി.ടി. അഗസ്റ്റിൻ, പഞ്ചായത്ത് അംഗം എൽസമ്മ ജോർജ്, കെ.എം. മോഹനൻ, പി.സി.മെവിൻ, അജു എമ്മാനുവൽ എന്നിവർ പ്രസംഗിച്ചു.  കല്ലംപുല്ലിൽ ആരംഭിച്ച റൈഡ് മേടപ്പാറ, നായാടംപൊയിൽ വഴി കക്കാടംപൊയിലിലെ പ്രത്യേകമായി തയാറാക്കിയ ട്രാക്കിൽ അവസാനിപ്പിച്ചു. ഇന്ന് അകമ്പുഴ വഴി കൂമ്പാറയിൽ എത്തി സമാപിക്കും.

പൂവാറംതോട് പട്ടം പറത്തൽ - മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറംതോട് ആൽഫാ ഹില്ലിൽ ഇന്നു പട്ടം പറത്തൽ ...ക്യാംപ് സംഘടിപ്പിക്കും. സാധാരണ ബീച്ചുകളിൽ നടത്താറുള്ള ഈ വിനോദം വൺ ഇന്ത്യ കൈറ്റ് ടീമിന്റെ നേതൃത്വത്തിൽ ദ് ടെയിൽസ് റിസോർട്ട്, പൂവാറംതോട് റിസോർട്ട് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ആൽഫ ഹില്ലിൽ സംഘടിപ്പിക്കുന്നത്.

Close

SIGN IN

Forgot Password? Login
Close

Register

Send OTP
Close

Register

Time left :
Don't receive the OTP? Resend
Verify
Close

Register

Register
Close

Forgot Password

Send OTP
Close

Forgot Password

Time left :
Don't receive the OTP? Resend
Verify
Close

Change Password

Submit