കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ പങ്കെടുക്കാന്‍ നൊബേല്‍ സമ്മാന ജേതാക്കള്‍ കോഴിക്കോട്ടെത്തും
29 Dec 2022
News
ഡി.സി കിഴക്കേമുറി ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആറാം പതിപ്പില്‍ പങ്കെടുക്കാന്‍ നൊബേല്‍ സമ്മാന ജേതാക്കള്‍ കോഴിക്കോട്ടെത്തും. സാമ്പത്തികശാസ്ത്ര നൊബേല്‍ ജേതാവായ അഭിജിത്ത് ബാനര്‍ജി, രസതന്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടിയ അഡാ യോനാത്ത് തുടങ്ങിയവരാണ് കോഴിക്കോട്ടെത്തുന്നത്.
ജനുവരി 12ന് കോഴിക്കോട് കടപ്പുറത്ത് വൈകീട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. 15 വരെയാണ് സാഹിത്യോത്സവം. ബുക്കര്‍ പ്രൈസ് ജേതാവ് ഷെഹാന് ഷെഹാന് കരുണ തിലക, ഗീതാഞ്ജലി ശ്രീ, മഗ്സാസെ പുരസ്കാര ജേതാവ് പി. സായിനാഥ്, രാമചന്ദ്ര ഗുഹ, ബര്‍ക്കാദത്ത്, ഉഷ ഉതുപ്പ്, ശോഭാ ഡെ, പ്രകാശ് രാജ്, തമിഴ്നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന് എന്നിവർ എത്തും.