
‘നിയുക്തി ജോബ് ഫെയർ-2022’ നവംബർ ന് മലബാർ ക്രിസ്ത്യൻ കോളേജിൽ നടത്തും. ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ചേർന്ന് നടത്തുന്ന തൊഴിൽമേള മന്ത്രി പി.എ. മുഹമ്മദ് റിയാസ് രാവിലെ ഒമ്പതിന് ഉദഘാടനം ചെയ്യും.
100 കമ്പനികളാണ് മേളയിൽ ഉദ്യോഗാർഥികളെ തേടിയെത്തുക. 5000-ൽ കൂടുതൽ ഒഴിവുകളാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ പി. രാജീവൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഐ.ടി., ഹോസ്പിറ്റാലിറ്റി, ഹെൽത്ത്‌കെയർ, ടെക്‌നിക്കൽ, സെയിൽസ്, ഓഫീസ് അഡ്മിനിസ്‌ട്രേഷൻ, മാർക്കറ്റിങ്, മാനേജ്‌മെന്റ് മുതലായ മേഖലകളിൽനിന്നുള്ള കമ്പനികൾ പങ്കെടുക്കും.